---
title: "നാദാപുരത്ത് വന്യജീവി അക്രമത്തിൽ യുവാവിന് പരിക്ക് ; പുലിയെന്ന് സംശയം"
english_title: "Wild Animal Attack Nadapuram Kummangode Youth Injured Suspected Leopard"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383678/ wild-animal-attack-nadapuram-kummangode-youth-injured"
published_at: "2026-09-21T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1052f01983_wild-animal-attack-nadapuram-kummangode-youth-injured.jpg"
keywords: ["Nadapuram wild animal attack", "Kummangode leopard attack", "Vadakara hospital", "Panoornews."]
---

# നാദാപുരത്ത് വന്യജീവി അക്രമത്തിൽ യുവാവിന് പരിക്ക് ; പുലിയെന്ന് സംശയം

> **Lead Summary:** നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.

## Article Content

നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ ഉടൻതന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ പ്രദേശവാസികൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.

English Summary: A youth was injured in a wild animal attack at Kummangode, Nadapuram near Badariyya Masjid. The animal is suspected to be a leopard. The injured youth was admitted to Vadakara Co-operative Hospital. Authorities have issued strict alert for locals to remain vigilant and have initiated measures to confirm presence of wild animal and ensure safety.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383678/ wild-animal-attack-nadapuram-kummangode-youth-injured)